ബാലുശ്ശേരി: മലയോര ഹൈവേ നിർമാണപ്രവൃത്തിയുടെ ഭാഗമായി റോഡോരത്ത് ലോഡുകണക്കിന് മണ്ണ് നിക്ഷേപിക്കുന്നത് സമീപവാസികൾക്ക് ദുരിതമാകുന്നു.
തലയാട്-കക്കയം റോഡിൽ 26ാം മൈൽ മുതൽ 28ാം മൈൽ വരെയുള്ള മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ നടക്കുന്ന റോഡരികിലുള്ള ചെങ്കുത്തായ ഭാഗങ്ങളിൽ ലോഡുകണക്കിന് മണ്ണുതള്ളുന്നത് താഴ്വാരത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.
താഴ്വാരത്തെ നീരുറവകളിൽനിന്ന് ഹോസ് വഴി കുടിവെള്ളം ശേഖരിച്ചാണ് സമീപത്തുള്ള കുടുംബങ്ങൾ ജീവിക്കുന്നത്.
ചെങ്കുത്തായ ഭാഗങ്ങളിൽ നിക്ഷേപിച്ച മണ്ണ് മഴവെള്ളത്തിൽ ഒലിച്ചിറങ്ങി നീരുറവകൾ പാടേ മൂടിപ്പോകുന്നതായി നാട്ടുകാർ പറഞ്ഞു.
ലോഡ് കണക്കിന് ഇറക്കിയിട്ട മണ്ണ് സമീപത്തെ പൂനൂർ പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴയിലെ നീരൊഴുക്കിനെയും ബാധിക്കുന്നുണ്ട്. ഹൈവേ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ മണ്ണ് പെട്ടെന്നുതന്നെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.