മലയോര ഹൈവേ: റോഡരികിൽ ഇറക്കിയ മണ്ണ് സമീപവാസികൾക്ക് ദുരിതമാകുന്നു
text_fieldsബാലുശ്ശേരി: മലയോര ഹൈവേ നിർമാണപ്രവൃത്തിയുടെ ഭാഗമായി റോഡോരത്ത് ലോഡുകണക്കിന് മണ്ണ് നിക്ഷേപിക്കുന്നത് സമീപവാസികൾക്ക് ദുരിതമാകുന്നു.
തലയാട്-കക്കയം റോഡിൽ 26ാം മൈൽ മുതൽ 28ാം മൈൽ വരെയുള്ള മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ നടക്കുന്ന റോഡരികിലുള്ള ചെങ്കുത്തായ ഭാഗങ്ങളിൽ ലോഡുകണക്കിന് മണ്ണുതള്ളുന്നത് താഴ്വാരത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.
താഴ്വാരത്തെ നീരുറവകളിൽനിന്ന് ഹോസ് വഴി കുടിവെള്ളം ശേഖരിച്ചാണ് സമീപത്തുള്ള കുടുംബങ്ങൾ ജീവിക്കുന്നത്.
ചെങ്കുത്തായ ഭാഗങ്ങളിൽ നിക്ഷേപിച്ച മണ്ണ് മഴവെള്ളത്തിൽ ഒലിച്ചിറങ്ങി നീരുറവകൾ പാടേ മൂടിപ്പോകുന്നതായി നാട്ടുകാർ പറഞ്ഞു.
ലോഡ് കണക്കിന് ഇറക്കിയിട്ട മണ്ണ് സമീപത്തെ പൂനൂർ പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴയിലെ നീരൊഴുക്കിനെയും ബാധിക്കുന്നുണ്ട്. ഹൈവേ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ മണ്ണ് പെട്ടെന്നുതന്നെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.