ബാ​ലു​ശ്ശേ​രി പി.​ഡ​ബ്ല്യൂ.​ഡി റെ​സ്​​റ്റ്​ ഹൗ​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു

ബാലുശ്ശേരി റെസ്​റ്റ്​ ഹൗസിൽ മിന്നൽ പരിശോധന; ജീവനക്കാർക്ക് മന്ത്രിയുടെ വക അഭിനന്ദനം


ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി പി.​ഡ​ബ്ല്യൂ.​ഡി റെ​സ്​​റ്റ്​ ഹൗ​സി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ബാ​ലു​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​‍െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ട​ങ്ങു​േ​മ്പാ​ൾ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് റെ​സ്​​റ്റ്​ ഹൗ​സി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. റെ​സ്​​റ്റ്​ ഹൗ​സി​‍െൻറ പ​രി​സ​ര​വും മു​റി​ക​ളും മ​ന്ത്രി പ​രി​ശോ​ധി​ച്ചു. പി​ന്നി​ലെ ഓ​വു​ചാ​ലും കി​ച്ച​ണും പ​രി​ശോ​ധി​ച്ച മ​ന്ത്രി ത​ഴ​ത്തെ​യും മു​ക​ളി​ല​ത്തെ​യും മു​റി​ക​ളും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും തു​റ​ന്ന്​ പ​രി​ശോ​ധി​ച്ചു.

പ​രി​സ​ര​വും മു​റി​ക​ളും എ​ല്ലാം വൃ​ത്തി​യോ​ടെ ന​ല്ല നി​ല​യി​ൽ സം​ര​ക്ഷി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ തൃ​പ്ത​നാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ജീ​വ​ന​ക്കാ​ര​നാ​യ സി. ​സു​രേ​ന്ദ്ര​നെ അ​ഭി​ന​ന്ദി​ക്കാ​നും മ​റ​ന്നി​ല്ല. സു​രേ​ന്ദ്ര​നെ കൂ​ടാ​തെ സു​രേ​ന്ദ്ര​ക്കു​റു​പ്പും ഇ​വി​ടെ വാ​ച്ച്മാ​ൻ​മാ​രാ​യു​ണ്ട്. 20 വ​ർ​ഷ​മാ​യി ഇ​വ​ർ ദി​വ​സ​വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. ഒ​രു എ.​സി മു​റി​യ​ട​ക്കം ആ​റ് മു​റി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് വ​ഴി മു​റി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​ക്ക് കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ക​ഴി​ഞ്ഞ മാ​സം മാ​ത്രം 34 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. റെ​സ്​​റ്റ്​ ഹൗ​സ് സം​ര​ക്ഷ​ണ​ത്തി​ൽ സം​തൃ​പ്ത​നാ​യ മ​ന്ത്രി ഇ​ങ്ങ​നെ ത​ന്നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ന​ട​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ന്ദ്ര​നെ ഉ​പ​ദേ​ശി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ, ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, പി.​ഡ​ബ്ല്യൂ.​ഡി ഓ​വ​ർ​സി​യ​ർ പ്ര​ജീ​ഷ്​​ലാ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.




Tags:    
News Summary - inspection at Balussery rest house; Minister's congratulations to the employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.