ബാലുശ്ശേരി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിച്ച റോഡരികിൽ വൻ ഗര്‍ത്തം രൂപപ്പെട്ടത് വാഹനങ്ങൾക്കും കാൽനടക്കാര്‍ക്കും അപകടക്കെണിയായി. തലയാട്-കക്കയം റോഡിലെ 28ാം മൈല്‍ ഭാഗത്താണ് കുടിവെള്ള വിതരണ പൈപ്പിടാൻ കുഴിയെടുത്ത് മൂടിയ ഭാഗം പൂർണമായും മണ്ണിട്ട് മൂടാത്തതിനെ തുടര്‍ന്ന് വൻ ഗര്‍ത്തമായി വാഹനങ്ങൾക്കും കാൽനടക്കാര്‍ക്കും അപകട ഭീഷണിയായത്. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന റോഡില്‍ വളവോടുകൂടിയ സ്ഥലത്താണ് റോഡിന്റെ അരിക് തകർന്നു കുഴിയായി മാറിയത്. കക്കയം, കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ നിരവധി വാഹനങ്ങൾ ഈ വഴിയാണ് കടന്നുപോകുന്നത്. റോഡരികിലെ കുഴി മണ്ണിട്ടു മൂടാനുള്ള നടപടി ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.