ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ കെ.​ഫോ​ൺ ക​ണ​ക്ഷ​ൻ വീ​ടു​ക​ളി​ൽ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എം. സ​ച്ചി​ൻ​ദേ​വ്

എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

ബാലുശ്ശേരി മണ്ഡലത്തിലെ 100 കുടുംബങ്ങൾക്ക് കെ.ഫോൺ കണക്ഷൻ നൽകുന്നു

ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങൾക്ക് കെ. ഫോൺ കണക്ഷൻ നൽകുന്നു. ആദ്യഘട്ടത്തിൽ മൂന്ന് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ മറ്റു പഞ്ചായത്തുകളിലും കണക്ഷൻ നൽകും.

മൂന്ന് പഞ്ചായത്തുകളിൽനിന്നായി 10 ശതമാനം പട്ടികജാതി കുടുംബങ്ങൾക്കും രണ്ട് ശതമാനം പട്ടികവർഗ കുടുംബങ്ങൾക്കും ബാക്കി കണക്ഷൻ ബി.പി.എൽ കുടുംബങ്ങൾക്കുമാണ് നൽകുക.

1.5 ജി.ബി ഡേറ്റയാണ് ഒരു ദിവസം ഉപഭോക്താവിന് ഉപയോഗിക്കാൻ കഴിയുക. കെ. ഫോണിന്റെ പോയന്റ് ഓഫ് പ്രസൻസുകളുള്ള (പി.ഒ.പി) പഞ്ചായത്തുകളിൽ ഏറ്റവും എളുപ്പം നൽകാൻ കഴിയുന്ന 100 കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുന്നത്.

ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുന്ന മൂന്ന് പഞ്ചായത്തുകളും ഒക്ടോബർ 25നകം ഗുണഭോക്താക്കളെ കണ്ടെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കണമെന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് എന്നിവരും കെ.എസ്.ഐ.ടി.ഐ.എൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - K Phone connection for 100 families in Balussery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.