സുരക്ഷവേലികളില്ലാത്ത കരിയാത്തുംപാറ

-തോണിക്കടവ് റോഡ്

റോഡിൽ സുരക്ഷവേലിയില്ലാത്തത് അപകട ഭീഷണിയാകുന്നു

ബാ​ലു​ശ്ശേ​രി: ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് ടൂ​റി​സ്‌​റ്റ് കേ​ന്ദ്രം പാ​ത​യോ​ര​ത്ത് സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് റോ​ഡി​ൽ ക​രി​യാ​ത്തും​പാ​റ ബീ​ച്ച് മു​ത​ൽ തോ​ണി​ക്ക​ട​വ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം മേ​ഖ​ല​യി​ലാ​ണ് പാ​ത​യോ​ര​ത്ത് ഒ​രു സം​ര​ക്ഷ​ണ വേ​ലി​യു​മി​ല്ലാ​ത്ത​ത്. റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​വി​ടെ വീ​തി കു​റ​വാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ക​ട​ന്നു​പോ​കാ​നും പ്ര​യാ​സ​മാ​ണ്.

വ​ള​വും ഇ​റ​ക്ക​വു​മു​ള്ള റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് 40 അ​ടി​യോ​ളം താ​ഴ്‌​ച​യി​ൽ റി​സ​ർ​വോ​യ​റാ​ണ്. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ടൂ​റി​സ്‌​റ്റു​ക​ൾ എ​ത്തു​ന്ന ക​രി​യാ​ത്തും​പാ​റ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്.

റോ​ഡ​രി​കി​ൽ സു​ര​ക്ഷ മ​തി​ൽ നി​ർ​മി​ച്ചാ​ൽ അ​പ​ക​ട ഭീ​ഷ​ണി ത​ട​യാ​ൻ ക​ഴി​യും. ജി​ല്ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള റോ​ഡി​ന്റെ റീ​ടാ​റി​ങ്ങി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ ബാ​ഹു​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​വേ​ലി അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Kariyathumpara-Thonikkadav Tourist Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.