ബാലുശ്ശേരി: നമ്പികുളം കാറ്റുള്ളമല വാച്ച്ടവറിന്റെ ഇരുമ്പ് ഷീറ്റും കമ്പിയും തുരുമ്പെടുത്ത് നശിക്കുന്നു. നമ്പികുളം ടൂറിസം പദ്ധതിയുടെ ഭാഗമായി കാറ്റുള്ളമലയിൽ സ്ഥാപിച്ച വാച്ച് ടവറിന്റെ ഇരുമ്പ് ഷീറ്റിന്റെ അടിഭാഗമാണ് തുരുമ്പെടുത്ത് നശിച്ചത്.
അടിഭാഗത്തെ ഇരുമ്പ് ഫ്രെയിമും തുരുമ്പെടുത്ത നിലയിലാണ്. മൂന്നുവർഷം മുമ്പ് സ്ഥാപിച്ച വാച്ച്ടവർ വെയിലും മഴയുമേറ്റാണ് തുരുമ്പെടുത്തത്. നിർമാണ സമയത്ത് ടവറിന്റെ കമ്പികൾ പൂർണമായും പെയിന്റ് ചെയ്തിട്ടില്ലെന്ന ആരോപണമുണ്ട്.
ടവറിന്റെ മേൽക്കൂരയുടെ കമ്പി വെൽഡിങ് പണിയും പൂർത്തിയായിട്ടില്ല. ഇവിടെ മൂന്ന് കോടിയുടെ ടൂറിസം വികസന പദ്ധതികൾക്കാണ് രൂപംകൊടുത്തിട്ടുള്ളത്.
കാറ്റുള്ള മലയിലേക്കുള്ള റോഡിന്റെ പണിയും പാതിവഴിയിലാണ്. ടോയ് ലറ്റ്, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ, ഗാർഡൻ എന്നിവയുടെ നിർമാണവും നടക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.