കേരളം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലമർന്നിട്ടും വികസന പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നിലനിർത്തി കേരളത്തെ പുനർനിർമിക്കുന്നതിൽ കിഫ്ബി ഫണ്ട് ഏറെ ഉപകാtരപ്രദമായിട്ടുണ്ടെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ.
ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ 314.9 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇതിൽ 6 കോടിയുടെ പണി മാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. 22 കോടിയുടെ പണി നടന്നു വരികയാണ്. 286.9 കോടിയുടെ പദ്ധതി കൾ ആരംഭിക്കാനുണ്ട്. സ്കൂളുകളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ 5 കോടിയുടെ പുതിയ കെട്ടിട നിർമ്മാണമാണ് പൂർത്തിയായിട്ടുളത്. കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, അത്തോളി ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി 3 കോടി വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.