ത​ല​യാ​ട് - ക​ക്ക​യം റോ​ഡി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തു​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം

നീ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു

ത​ല​യാ​ട്-​ക​ക്ക​യം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ബാ​ലു​ശ്ശേ​രി: ത​ല​യാ​ട്-​ക​ക്ക​യം റോ​ഡി​ൽ 26ാം മൈ​ലി​ൽ റോ​ഡി​ലേ​ക്ക് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു വീ​ണു. മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി ന​ട​ക്കു​ന്ന 26ാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് മ​ണ്ണും ക​ല്ലും വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. ര​ണ്ട് വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, കൂ​രാ​ച്ചു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തോ​ടെ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ത​ന്നെ മ​ണ്ണും ക​ല്ലും നീ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യെ​ങ്കി​ലും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കീ​ട്ടു വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗ​താ​ഗ​ത ത​ട​സ്സം കാ​ര​ണം ക​ല്ലാ​നോ​ട് സ്കൂ​ളി​നും ചൊ​വ്വാ​ഴ്ച അ​വ​ധി ന​ൽ​കി​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ഇ​നി​യും മ​ണ്ണി​ടി​യു​വാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​വ​ഴി​യു​ള്ള രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യും 26ാം മൈ​ലി​ന​ടു​ത്ത് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ലും പേ​രി​യ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യി​രു​ന്നു. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ പ്ര​വൃ​ത്തി 26ാം മൈ​ൽ മു​ത​ൽ ത​ല​യാ​ട് വ​രെ ന​ട​ന്നു​വ​രു​ക​യാ​ണ്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ച് താ​ഴ്ത്തി​യാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Landslide on Thalayadu-Kakkayam road stalls traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.