ബാലുശ്ശേരി: കഠിനമായ സന്ധിവാത രോഗത്തെ തുടർന്ന് അടിയന്തര ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് നിർമല്ലൂർ ദേവിമുക്കിലെ പടിഞ്ഞാറയിൽ മീത്തൽ മധു. ആൻകിലോസിങ് സ്പോൺ ഡിലൈറ്റിസ് എന്ന രോഗമാണ് ബാധിച്ചത്.
15 വർഷങ്ങൾക്കു മുമ്പ് ഇടുപ്പിലെ രണ്ടു സന്ധികളും മാറ്റിവെച്ചിരുന്നു. ഒരുവർഷത്തോളമായി ഇടുപ്പിലെ കൃത്രിമസന്ധികൾ ലൂസായതിനാൽ പരസഹായമില്ലാതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി വലിയ തുക ആവശ്യമാണ്. ഇത് കണ്ടെത്താൻ മധുവിന്റെ കുടുംബത്തിന് കഴിയാത്ത അവസ്ഥയാണുള്ളത്.
ചികിത്സ ചെലവ് കണ്ടെത്താനായി വാർഡംഗം തറോൽ വത്സൻ ചെയർമാനും ആമയാട്ട് രവീന്ദ്രൻ കൺവീനറുമായി പടിഞ്ഞാറയിൽ മീത്തൽ മധു ചികിത്സാസഹായ നിധി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4024210105 7254. IFSC: KLGB0040242 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഗൂഗിൾ പേ നമ്പർ: 9746374315.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.