ബാലുശ്ശേരി: മങ്കയം ക്വാറി വീണ്ടും പ്രവർത്തിക്കാനുള്ള ലൈസൻസ് പുതുക്കിനൽകിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സി.പി.എം കാന്തലാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ക്വാറി പ്രവർത്തിപ്പിക്കാൻ രണ്ടു കോടി കൈക്കൂലി ചോദിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ക്വാറി പഞ്ചായത്ത് ഇടപെട്ട് നിർത്തിവെച്ചത്.
കാന്തലാട് മുൻ ബ്രാഞ്ച് സെക്രട്ടറി ക്വാറി ഉടമയോട് രണ്ടു കോടി ആവശ്യപ്പെടുന്ന ഫോൺ സന്ദേശം പുറത്തായതിനെ തുടർന്നായിരുന്നു ക്വാറി അടച്ചുപൂട്ടാൻ തീരുമാനമായത്. സംഭവം വിവാദമായതിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഒരു വർഷത്തിനു ശേഷം വീണ്ടും ക്വാറി പ്രവർത്തിക്കാനുള്ള ലൈസൻസ് ഗ്രാമപഞ്ചായത്ത് പുതുക്കിനൽകിയതിനെതിരെയാണ് സെക്രട്ടറിക്കെതിരെ പ്രതിഷേധമുയർന്നത്.
ലോക്കൽ സെക്രട്ടറി അജീന്ദ്രൻ, ജലീൽ എഴുകണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പനങ്ങാട് പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രമായ വയലട, കിനാലൂർ മലയിലകത്തൂട്ട് എന്നീ ക്വാറികൾക്കും പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകിയിട്ടുണ്ട്. ക്വാറി പ്രവർത്തനം മൂലം പ്രദേശവാസികൾ പ്രക്ഷോഭസമരങ്ങളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.