ബാലുശ്ശേരി: ബാലുശ്ശേരി മാർക്കറ്റിലെ ബീഫ് സ്റ്റാളിലെ ജീവനക്കാരന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. സംഭവത്തെ തുടർന്ന് ബാലുശ്ശേരി മാർക്കറ്റ് അടച്ചു.
കാക്കൂർ സ്വദേശിയായ ജീവനക്കാരന് കഴിഞ്ഞദിവസം നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്. എന്നാൽ ഇയാളുടെ ഉറവിടം വ്യക്തമല്ല. തിരുവോണത്തിനു തൊട്ടുമുമ്പു വരെ ഇയാൾ കടയിലെത്തിയിരുന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 20 മുതൽ ബാലുശ്ശേരി മാർക്കറ്റിൽ ബീഫ് സ്റ്റാളുകളിൽ സമ്പർക്കം പുലർത്തിയ മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അതത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ ആർ.ആർ.ടി പ്രവർത്തകരെയോ വിവരമറിയിക്കണമെന്നും ജെ.എച്ച്.ഐ ഷാജീബ് കുമാർ അറിയിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ 4, 12 വാർഡുകളെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.