കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം ടി.പി. ഉഷ നല്ല ക്ഷീരകർഷകയാണ്. മികച്ച ക്ഷീരകർഷകക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധിയായിട്ടും പശുവളർത്താൻ സമയം കണ്ടെത്തിയിരുന്നു.
എന്നാൽ, നാട്ടിൽ കോവിഡ് രൂക്ഷമായതോടെ രോഗികളെ ആശുപത്രിയിൽ എത്തിക്കാനും നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടുപോകാനും മറ്റും വാഹനത്തിന് ക്ഷാമം നേരിട്ടു. അപ്പോൾ പശുവിനെ വിറ്റുകിട്ടിയ പണം ഉൾപ്പെടെ ഉപയോഗിച്ച് സെക്കൻഡ് ഹാൻഡ് ടവേര വാങ്ങുകയായിരുന്നു.
രണ്ടാംവാർഡിെലയും കോട്ടൂർ പഞ്ചായത്തിെലയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനം. വാഹനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് വാർഡ് ആർ.ആർ.ടിക്ക് കൈമാറി.
വളൻറിയർ രാഹുൽ കൊടുവാം കുനി ഏറ്റുവാങ്ങി. ആർ.ആർ.ടി. കോഓഡിനേറ്റർ സതീശൻ മാടംവള്ളിക്കണ്ടി, ടി.പി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. യൂത്ത് കോൺഗ്രസ് യൂത്ത് കെയറിെൻറ ഭാഗമായി കുന്നോത്ത് ജിനീഷ് നേരേത്ത നൽകിയ ഓട്ടോറിക്ഷ ഉൾപ്പെടെ ഇപ്പോൾ രണ്ട് വാഹനങ്ങളാണ് രണ്ടാം വാർഡ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.