ബാലുശ്ശേരി താലൂക്ക്‌ ആശുപത്രിക്ക് 23.20 കോടിയുടെ പുതിയ കെട്ടിടം; ടെൻഡർ നടപടി പൂർത്തിയായി

ബാ​ലു​ശ്ശേ​രി: താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. 23.20 കോ​ടി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി കി​ഫ്‌​ബി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

3094 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ബി​ൽ​ഡി​ങ്ങാ​ണ് പു​തു​താ​യി നി​ർ​മി​ക്കു​ന്ന​ത്. ബേ​സ്മെ​ന്റ് ഫ്ലോ​റി​ൽ കാ​ർ പാ​ർ​ക്കി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ റൂം, ​ഫ​യ​ർ റൂം, ​ട്രോ​ളി ബെ, ​ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ പാ​ർ​ക്കി​ങ്, ട്രോ​മാ കെ​യ​ർ, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ജ​ന​റ​ൽ ഒ.​പി, ജ​ന​റ​ൽ സ​ർ​ജ​റി ഒ.​പി, ഓ​ർ​ത്തോ ഒ.​പി, ഒ.​ബി.​ജി ഒ.​പി, പി.​എം.​ആ​ർ ഒ.​പി, പി.​എം.​ആ​ർ പ്രോ​സീ​ജ്യ​ർ, പൊ​ലീ​സ് കി​യോ​സ്ക്, ടോ​യ് ലെ​റ്റ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും.

ഫ​സ്റ്റ് ഫ്ലോ​റി​ൽ ലേ​ബ​ർ റൂം, ​എ​ൻ.​ഐ.​സി.​യു, പോ​സ്റ്റ്‌ ഒ.​പി ഐ.​സി.​യു, പ്രീ​നാ​റ്റ​ൽ ആ​ൻ​ഡ് പോ​സ്റ്റ്‌ നാ​റ്റ​ൽ വാ​ർ​ഡ്, പേ​ഷ്യ​ന്റ് പ്രി​പ്പ​റേ​ഷ​ൻ റൂം, ​ലേ​ബ​ർ സ്യൂ​ട്ട്, അ​ൾ​ട്രാ സൗ​ണ്ട് റൂം, ​ന​ഴ്സ​സ് ലോ​ഞ്ച്, ഡോ​ക്ടേ​ഴ്സ് ലോ​ഞ്ച് എ​ന്നി​വ​യും, സെ​ക്ക​ൻ​ഡ് ഫ്ലോ​റി​ൽ ഓ​ർ​ത്തോ ഒ.​ടി, ജ​ന​റ​ൽ സ​ർ​ജ​റി ഒ.​ടി, സ​ർ​ജി​ക്ക​ൽ ഐ.​സി.​യു, എം.​ഐ.​സി.​യു, ഓ​ഫ്താ​ൽ ഒ.​പി, ഇ.​എ​ൻ.​ടി ഒ.​പി, റി​ക്ക​വ​റി, ന​ഴ്സ​സ് ലോ​ഞ്ച്, ഡോ​ക്ടേ​ഴ്സ് ലോ​ഞ്ച് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും, തേ​ർ​ഡ് ഫ്ലോ​റി​ൽ - മെ​യി​ൽ ആ​ൻ​ഡ് ഫീ​മെ​യി​ൽ വാ​ർ​ഡ്സ് എ​ന്നി​വ​യും ഉ​ണ്ടാ​വും

നി​ല​വി​ലു​ള്ള ബി​ൽ​ഡി​ങ്ങി​ന് മു​ക​ളി​ലാ​യി എ​ച്ച്.​ഡി.​യു ജ​ന​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് പീ​ഡി​യാ​ട്രി​ക് വാ​ർ​ഡു​ക​ൾ, ല​ബോ​റ​ട്ട​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​വും.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ഹെ​ദ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ഡ്വ. കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​കെ. അ​നി​ത, വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എം. ശ​ശി, മ​ണ്ഡ​ലം വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കെ.​കെ. സു​രേ​ശ​ൻ, വാ​പ്ക്കോ​സ് ടീം ​ലീ​ഡ​ർ അ​ബ്‌​ദു​ൽ ല​ത്തീ​ഫ്, സ്റ്റേ​റ്റ് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ ര​ഘു​നാ​ഥ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - new building for Balusseri Taluk Hospital-The tender process has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.