ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് 23.20 കോടിയുടെ പുതിയ കെട്ടിടം; ടെൻഡർ നടപടി പൂർത്തിയായി
text_fieldsബാലുശ്ശേരി: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടി പൂർത്തിയായി. 23.20 കോടിയാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനായി കിഫ്ബി അനുവദിച്ചിരിക്കുന്നത്. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
3094 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബിൽഡിങ്ങാണ് പുതുതായി നിർമിക്കുന്നത്. ബേസ്മെന്റ് ഫ്ലോറിൽ കാർ പാർക്കിങ്, ഇലക്ട്രിക്കൽ റൂം, ഫയർ റൂം, ട്രോളി ബെ, ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ്, ട്രോമാ കെയർ, എമർജൻസി മെഡിസിൻ, ജനറൽ ഒ.പി, ജനറൽ സർജറി ഒ.പി, ഓർത്തോ ഒ.പി, ഒ.ബി.ജി ഒ.പി, പി.എം.ആർ ഒ.പി, പി.എം.ആർ പ്രോസീജ്യർ, പൊലീസ് കിയോസ്ക്, ടോയ് ലെറ്റ് എന്നീ സൗകര്യങ്ങളും.
ഫസ്റ്റ് ഫ്ലോറിൽ ലേബർ റൂം, എൻ.ഐ.സി.യു, പോസ്റ്റ് ഒ.പി ഐ.സി.യു, പ്രീനാറ്റൽ ആൻഡ് പോസ്റ്റ് നാറ്റൽ വാർഡ്, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ലേബർ സ്യൂട്ട്, അൾട്രാ സൗണ്ട് റൂം, നഴ്സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച് എന്നിവയും, സെക്കൻഡ് ഫ്ലോറിൽ ഓർത്തോ ഒ.ടി, ജനറൽ സർജറി ഒ.ടി, സർജിക്കൽ ഐ.സി.യു, എം.ഐ.സി.യു, ഓഫ്താൽ ഒ.പി, ഇ.എൻ.ടി ഒ.പി, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച് എന്നീ സൗകര്യങ്ങളും, തേർഡ് ഫ്ലോറിൽ - മെയിൽ ആൻഡ് ഫീമെയിൽ വാർഡ്സ് എന്നിവയും ഉണ്ടാവും
നിലവിലുള്ള ബിൽഡിങ്ങിന് മുകളിലായി എച്ച്.ഡി.യു ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക് വാർഡുകൾ, ലബോറട്ടറി എന്നീ സൗകര്യങ്ങൾ ഉണ്ടാവും.
തിരുവനന്തപുരം ആസ്ഥാനമായ ഹെദർ കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിട നിർമാണ കരാറെടുത്തിരിക്കുന്നത്. പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചികിത്സക്ക് തടസ്സമില്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കാനും സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, മെഡിക്കൽ ഓഫിസർ കെ.കെ. സുരേശൻ, വാപ്ക്കോസ് ടീം ലീഡർ അബ്ദുൽ ലത്തീഫ്, സ്റ്റേറ്റ് പ്രോജക്ട് കോഓഡിനേറ്റർ രഘുനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.