ബാലുശ്ശേരി കണ്ണാടിപ്പൊയിലിലെ വീട്ടിൽനിന്ന് പിടികൂടിയ ചന്ദനത്തടികളും പ്രതി കണ്ണാടിപ്പൊയിൽ തൈക്കണ്ടി രാജനും 

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികൾ കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. ഒരാൾ അറസ്റ്റിലായി. കണ്ണാടിപ്പൊയിൽ തൈക്കണ്ടി രാജനെയാണ് (52) വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച 40 കിലോ ചന്ദനത്തടികൾ വീട്ടിൽനിന്ന് പിടികൂടിയത്.

ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എ. എബിൻ, സുബീർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ് കുമാർ, എം. വബീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ. ആസിഫ്, സി. മുഹമ്മദ്‌ അസ്‌ലം, കെ.വി. ശ്രീനാഥ്, എം.എസ്. പ്രസുധ, ഡ്രൈവർ ടി.കെ. ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. തുടർ അന്വേഷണത്തിനായി കേസ് കക്കയം ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

Tags:    
News Summary - Sandalwood sticks kept illegally in the house were seized-One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.