ബാലുശ്ശേരി: ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ എ.യു.പി.എസ് പി.സി പാലവും യു.പി വിഭാഗത്തിൽ ഉള്ള്യേരി എ.യു.പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂരും ഹയർ സെക്കൻഡറി വിഭാഗത്തിൽ പാലോറ എച്ച്.എസ്.എസും ചാമ്പ്യന്മാരായി.
എൽ.പി വിഭാഗം: എ.യു.പി.എസ് നന്മണ്ട, എ.യു.പി.എസ് പി.സി പാലം എന്നിവർ ഒന്നാം സ്ഥാനവും ജി.യു.പി.എസ് ഉണ്ണികുളം രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം: ജി.യു.പി.എസ് കിനാലൂർ, എ.യു.പി.എസ് ഉള്ള്യേരി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.യു.പി.എസ് ഉണ്ണികുളം രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗം: ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കൊളത്തൂർ രണ്ടാം സ്ഥാനവും നേടി.എച്ച്.എസ്.എസ്: പാലോറ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എൽ.പി വിഭാഗം: ജി.എൽ.പി.എസ് മണ്ണാംപൊയിൽ ഒന്നാം സ്ഥാനവും എ.യു.പി.എസ് പി.സി പാലം രണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗം: എ.യു.പി.എസ് പി.സി പാലം ഒന്നാം സ്ഥാനം, എ.യു.പി.എസ് ഉള്ള്യേരി രണ്ടാം സ്ഥാനം.ഹൈസ്കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഒന്നാം സ്ഥാനം, നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനംഹയർ സെക്കൻഡറി വിഭാഗം: പാലോറ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി രണ്ടാം സ്ഥാനം പങ്കിട്ടു.
യു.പി വിഭാഗം: എ.യു.പി.എസ് മുണ്ടക്കര ഒന്നാം സ്ഥാനവും എ.യു.പി.എസ് പി.സി പാലം, നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഒന്നാം സ്ഥാനവും നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.ഹയർ സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം പാലോറ എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് കോക്കല്ലൂർ.
എൽ.പി വിഭാഗം: എ.യു.പി പി.സി പാലം ഒന്നാം സ്ഥാനവും ഗവ. എൽ.പി പൂനൂർ രണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗം: എ.യു.പി.എസ് ഉള്ള്യേരി, എ.യു.പി.എസ് പി.സി പാലം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എച്ച്.എസ്.എസ് കോക്കല്ലൂർ രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കൊളത്തൂർ രണ്ടാം സ്ഥാനവും നേടി.ഹയർ സെക്കൻഡറി വിഭാഗം: പാലോറ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കോക്കല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എൽ.പി വിഭാഗം: എസ്.എം.എം.എ.യു.പി ശിവപുരം ഒന്നാം സ്ഥാനം, ജി.യു.പി.എസ് ഉണ്ണികുളം രണ്ടാം സ്ഥാനം.യു.പി വിഭാഗം: എ.യു.പി.എസ് ഉള്ള്യേരി ഒന്നാം സ്ഥാനം, എ.യു.പി.എസ് പി.സി പാലം രണ്ടാം സ്ഥാനം.ഹൈസ്കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഒന്നാം സ്ഥാനം, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി രണ്ടാം സ്ഥാനം.ഹയർ സെക്കൻഡറി വിഭാഗം: ജി.എച്ച്.എസ്.എസ് ബാലുശ്ശേരി ഒന്നാം സ്ഥാനം, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ രണ്ടാം സ്ഥാനം.
വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളന ഉദ്ഘാടനവും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി നിർവഹിച്ചു. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എൻ.എം. ബലരാമൻ, ബീന, ഷാജി പാറക്കൽ, ബാലകൃഷ്ണൻ പാടത്തിൽ, പ്രിൻസിപ്പൽ ടി.പി. ദിനേശൻ, ഹെഡ്മിസ്ട്രസ് ആർ.വി. സരിത, കെ. അബ്ദുൽ ഗഫൂർ, നരേന്ദ്ര ബാബു, എസ്. ശ്രീജിത്ത്, ടി.എം. സത്യൻ, പി.വി. ലിജീഷ്, യു.കെ. ഷജിൽ, കെ. ഉമ്മർ, പി.എൻ. രേഖ, ബി.എസ്. ഹരീഷ് കുമാർ, സി.കെ. റീഷ്ണ എന്നിവർ സംസാരിച്ചു. എ.ഇ.ഒ പി. ഗീത സ്വാഗതവും പി. ബിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.