ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ഇ.എം.എസ് ലൈബ്രറി കെട്ടിടത്തിലെ കട മുറികളിലെ ഷട്ടറുകൾ തുരുമ്പെടുത്തു നശിക്കുന്നു. 2009ൽ ഉദ്ഘാടനം കഴിഞ്ഞ മൂന്നുനിലകളിലുള്ള പഞ്ചായത്ത് വായനശാല ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അഞ്ചു ഷോപ്പുമുറികളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. മുറികൾ ഇതുവരെ ആർക്കും വാടകക്ക് നൽകിയിട്ടില്ല.
ഷട്ടറുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. തൊട്ടടുത്തുതന്നെയുള്ള വൈദ്യുതി മെയിൻ സ്വിച്ച് ബോർഡും പാടെ തുരുമ്പെടുത്തിട്ടുണ്ട്. രണ്ടാം നിലയിൽ നാലു മുറികളുള്ളതിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. മൂന്നാം നിലയിലാണ് ലൈബ്രറിയും റീഡിങ്റൂമുള്ളത്. 15 വർഷം മുമ്പ് അഞ്ചു ലക്ഷത്തോളം രൂപ ചെലവിട്ട് ഒട്ടേറെ പദ്ധതികൾ ലക്ഷ്യമിട്ടായിരുന്നു ലൈബ്രറി കെട്ടിടം പണിതത്. എന്നാൽ ഇവിടേക്ക് സ്വന്തമായ വഴി ഇല്ലാത്തതിനാൽ കടമുറികൾ വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.
ഇവിടം മദ്യപരുടെ വിഹാരകേന്ദ്രം കൂടിയാണ്. ബാലുശ്ശേരി അമരാപുരിയിൽ യദുനാഥും ജീവരാജും സൗജന്യമായി നൽകിയ സ്ഥലത്താണ് വായനശാല കെട്ടിടം പണിതത്. സർക്കാർ സംരംഭങ്ങൾക്കോ കുടുംബശ്രീ സംരംഭകർക്കോ മുറികൾ വാടകക്ക് നൽകിയാൽ പഞ്ചായത്തിന് വരുമാന മാർഗമുണ്ടാക്കാമെങ്കിലും പഞ്ചായത്തധികൃതർ ശ്രദ്ധ കാണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.