ബാലുശ്ശേരി: ബാലുശ്ശേരിയിൽ രണ്ടു കടകളിൽനിന്ന് വസ്ത്രങ്ങളും പണവും കവർന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരി മുക്കിലെ വി.കെ. ചിക്കൻ സെൻററിെൻറ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾക്ക് പണം ലഭിച്ചില്ല.
തുടർന്ന് അറപ്പീടികയിലെ ലോക്കപ്പ് റെഡിമെയ്ഡ് ഷോപ്പിെൻറ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 20,000 ത്തോളം രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും മേശയിലുണ്ടായിരുന്ന 2500 രൂപയും കവർന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
തലയടക്കം മൂടിയ വസ്ത്രം ധരിച്ച് മൂന്നു പേർ അകത്തുകയറുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടമ മടവൻകണ്ടി അൻസിത്ത് ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
നന്മണ്ടയിലും ഇതേദിവസം മോഷണം നടന്നിട്ടുണ്ട്. ബാലുശ്ശേരിയിൽ രണ്ടു മാസം മുമ്പ് ജ്വല്ലറിയുടെ ഷട്ടർ തകർത്ത് വെള്ളിയാഭരണങ്ങൾ കവർച്ച ചെയ്തിരുന്നു. മോഷണം തുടർക്കഥയായിട്ടും പൊലീസ് നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.