ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റിയിൽനിന്ന് സംഘടന പ്രവർത്തന ദൗർബല്യത്തിെൻറയും പ്രവർത്തനത്തിലെ പോരായ്മയും കാരണം അത്തോളിയിൽനിന്നുള്ള മൂന്ന് അംഗങ്ങളെ ഒഴിവാക്കി. കമ്മിറ്റിയിലെ ആറു പേരെ ഒഴിവാക്കിയപ്പോൾ അഞ്ചുപേർ പുതുതായി കമ്മിറ്റിയിലേക്ക് വന്നു. അത്തോളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടുത്തിയതിനെതിരെ ഏരിയ സമ്മേളന പ്രതിനിധികളിൽനിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.
മുൻ ലോക്കൽ സെക്രട്ടറിയും മുൻ വാർഡ് മെംബറുമായിരുന്ന കെ.കെ. ബാബു, മഹിള അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി എം. ലക്ഷ്മി, അത്തോളി മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രാജൻ എന്നിവരാണ് പ്രവർത്തന മികവില്ലായ്മയുടെ പേരിൽ ഒഴിവാക്കപ്പെട്ടത്. പകരം അത്തോളിയിൽനിന്ന് മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി കെ.കെ. ശോഭയെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുള്ള സി. അജിതയെയും പുതിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ല പഞ്ചായത്തംഗവുമായിരുന്ന ബാലുശ്ശേരിയിൽ നിന്നുള്ള ടി.കെ. തങ്കമണിയെയും കോട്ടൂരിൽനിന്നുള്ള മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കർഷകസംഘം നേതാവുമായ പി.കെ. ഗംഗാധരനെയും പ്രായക്കൂടുതലുണ്ടെന്ന പേരിലാണ് ഒഴിവാക്കിയത്.
പകരം ബാലുശ്ശേരിയിൽനിന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുലും ജില്ല പഞ്ചായത്തംഗം പി.പി. പ്രേമയും കോട്ടൂരിൽനിന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി. സരുണും കമ്മിറ്റിയിൽ വന്നു. പുതുതായി രൂപവത്കരിച്ച കിനാലൂർ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള എ.സി. ബൈജുവും ഏരിയ കമ്മിറ്റിയിൽ അംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.