ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത ഭ​ർ​ത്താ​വ് താ​ജു​ദ്ദീ​നെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്നു

ഉമ്മുകുൽസു വധം: ഭർത്താവ് റിമാൻഡിൽ


ബാ​ലു​ശ്ശേ​രി: കൊ​േ​ണ്ടാ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​നി ഉ​മ്മു​കു​ൽ​സു (31) വീ​ര്യ​​മ്പ്ര​ത്ത്​ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഭ​ർ​ത്താ​വ് എ​ട​രി​ക്കോ​ട് അ​മ്പ​ല​വ​ട്ടം സ്വ​ദേ​ശി കൊ​യ​പ്പ കോ​വി​ല​ക​ത്ത് താ​ജു​ദ്ദീ​നെ (34) പേ​രാ​മ്പ്ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ൻെ​റ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​ക്ക​ലി​ന​ടു​ത്ത് കൊ​ള​ത്തൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ്​ താ​ജു​ദ്ദീ​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൈ​ക്ക് മു​റി​വു​ണ്ടാ​യി​രു​ന്ന താ​ജു​ദ്ദീ​നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ശേ​ഷം ചെ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്​​േ​റ്റ​ഷ​നി​ലെ​ത്തി​ച്ചു. കൂ​ട്ടു​പ്ര​തി​ക​ളാ​യ തി​രൂ​ർ ഇ​രി​ങ്ങാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്യ​ൻ ബി​ജു, ജോ​യ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. വീ​ര്യ​മ്പ്ര​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ഉ​മ്മു​കു​ൽ​സു​വി​നെ കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബാ​ലു​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ. എം.​കെ.​സു​രേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​തം​ഗ പൊ​ലീ​സ് സം​ഘം ര​ണ്ടാ​യി തി​രി​ഞ്ഞ് കോ​ട്ട​ക്ക​ലി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ൽ താ​ജു​ദ്ദീ​െൻറ പേ​രി​ൽ പോ​ക്സോ അ​ട​ക്കം 12ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ഒ​ളി​ച്ച സ്ഥ​ല​ത്തു​നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​മ്പി​വേ​ലി​യി​ൽ ത​ട്ടി താ​ജു​ദ്ദീ​െൻറ കൈ​ക്ക് മു​റി​വേ​റ്റി​രു​ന്നു. ക​ൽ​പ​ക​ഞ്ചേ​രി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​രി​ങ്ങാ​വൂ​രി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​ജു​ദ്ദീ​നെ ക​സ്​ റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ബാ​ലു​ശ്ശേ​രി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​റ​ഫീ​ഖ്, ജൂ​നി​യ​ർ എ​സ്.​ഐ മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ എ.​എ​സ്.​ഐ കെ. ​ഗി​രീ​ഷ് കു​മാ​ർ, സി.​സി.​പി.​ഒ. സു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ ജം​ഷി​ദ്, എം.​എം. ഗ​ണേ​ശ​ൻ, സി.​എം. ബി​ജു എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.



Tags:    
News Summary - Ummkulsu murder: Husband remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.