ബാലുശ്ശേരി: പനയോല വെട്ടുന്നതിനിടെ പനമുകളിൽ അബോധാവസ്ഥയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു താഴെയിറക്കി. എഴുകുളം കയ്യടി മീത്തൽ സുരേഷാണ് (50) 15 മീറ്ററോളം ഉയരമുള്ള പനമുകളിൽ കുടുങ്ങിയത്. ബാലുശ്ശേരി നന്മണ്ട 14നടുത്ത് ഒടമ്മൻകണ്ടി കേളപ്പൻ നായരുടെ വീട്ടുവളപ്പിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
പന മുറിച്ചു മാറ്റുന്നതിന് മുന്നോടിയായി മുകളിൽ കയറി പനയോല വെട്ടിമാറ്റിക്കൊണ്ടിരിക്കെ രക്തസമ്മർദം കൂടിയതിനെ തുടർന്ന് തളർന്നുപോവുകയായിരുന്നു. വെട്ടിമാറ്റിയ പനമ്പട്ടയിൽ കുടുങ്ങിനിന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.
സഹപ്രവർത്തകർ ഉടൻ നരിക്കുനി ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിെൻറ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം പനയിൽ ഏണിവെച്ച് കയറി കയർ മഞ്ചലിൽ താഴെയിറക്കുകയായിരുന്നു.
സുരേഷിനെ ഉടൻ ബാലുശ്ശേരി മുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പി.കെ. സത്യൻ, അബ്ദുൽ ജലീൽ, ദീപക് ലാൽ എന്നീ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പനയിൽ കയറി താഴെയിറക്കിയത്. സംഘത്തോടൊപ്പം പി.സി. പ്രിയദർശൻ, വി.കെ. പ്രകാശൻ, വിജീഷ്, സുജിത് കുമാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.