ജിഷ്ണുരാജ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാലുശ്ശേരി: എക്സൈസ് റേഞ്ച് പാർട്ടി കൂട്ടാലിടയിൽ നടത്തിയ വാഹനപരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം കഞ്ചാവ് പിടികൂടി. കൂരാച്ചുണ്ട് കാളങ്ങാലി കരിമാൻതടത്തിൽ ജിഷ്ണുരാജിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ ടി.വി. ബിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. നൗഫൽ, എ.പി. അനീഷ് കുമാർ, പി. റഷീദ്, ഡ്രൈവർ ദിനേശൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.