ബാലുശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എയുമായി ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമർ ജിഹാദ് (26) ആണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്.
ലഹരിമരുന്ന് കൂടാതെ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമർ ജിഹാദെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.