കോഴിക്കോട്: ജില്ല പ്രസിഡൻററിയാതെ വ്യാജരേഖ ചമച്ച് കോൺഗ്രസ് എസിെൻറ ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ ഭാരവാഹിക്കെതിരെ കേസ്. ജില്ല സെക്രട്ടറിയും സംസ്ഥാന നിർവാഹകസമിതി അംഗവുമായ സി.പി. ഹമീദിനെതിരെയാണ് കസബ െപാലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ജില്ല പ്രസിഡൻറ് സത്യചന്ദ്രെൻറ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമക്കൽ, വ്യാജരേഖ യഥാർഥ രേഖയായി അവതരിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പ്രസിഡൻറിെൻറ പേരും ഒപ്പും വ്യാജമായി ചമച്ചാണ് അക്കൗണ്ട് തുടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
സഹകരണബാങ്കിെൻറ ചാലപ്പുറം ശാഖയിലാണ് ജില്ല പ്രസിഡൻററിയാതെ ഹമീദ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. പരാതിക്കാരനിൽനിന്ന് വെള്ളിയാഴ്ച െപാലീസ് വിശദവിവരങ്ങൾ തേടിയിരുന്നു. സഹകരണ ബാങ്കിനെതിരെ അന്വേഷണമില്ലെന്ന് കസബ െപാലീസ് അറിയിച്ചു.
ജില്ല പ്രസിഡൻററിയാതെ കോൺഗ്രസ് എസിന് ബാങ്ക് അക്കൗണ്ട് തുടങ്ങിയ വാർത്ത കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പാർട്ടിയിൽ സംസ്ഥാനതലത്തിൽ സംഭവം വിവാദമായി. ഈ മാസം 22ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.