വടകര: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുൻ (31) ആണ് അറസ്റ്റിലായത്.
ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി പ്രതി വലയിലായത്.
ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. ജയരാജന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വി.സി. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.പി. വിനീത്, കെ. മുഹമ്മദ് റമീസ്, കെ.എം. അഖിൽ, ടി.പി. തുഷാര, ഡ്രൈവർ പി. രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.