പറമ്പിൽബസാർ (കോഴിക്കോട്): താഴോടിയിൽ ബാവൂട്ടിയും ഭാര്യ ബീവിയും വലിയ പണക്കാരൊന്നുമല്ലെങ്കിലും അഞ്ചു കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം വാങ്ങി നൽകിയ വിശാല മനസ്സിെൻറ ഉടമകളാണ്. വാടക വീട്ടിലും ബന്ധുവീട്ടിലുമെല്ലാമായി വർഷങ്ങളോളം കഴിഞ്ഞ അഞ്ചു കുടുംബങ്ങൾക്കാണ് നാൽപതു ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടുവെക്കാൻ സ്ഥലം വാങ്ങി നൽകിയത്.
വാടകകൊടുക്കാൻപോലും ത്രാണിയില്ലാത്ത കുടുംബങ്ങൾക്ക് ഈ കുടുംബത്തിെൻറ മഹാമനസ്കത വലിയ പ്രതീക്ഷയായിരിക്കുകയാണ്. പറമ്പിൽ ബസാറിലെ അൻസാർ, നാസർ, ചെറുവറ്റയിലെ കോയമോൻ, വെള്ളയിലെ സെയ്ഫു, പറമ്പിൽബസാറിലെ റിസ്വാൻ എന്നിവർക്കാണ് വീടുവെക്കാൻ ചെറൂപ്പയിൽ സ്ഥലം വാങ്ങി നൽകിയത്. ഓരോ കുടുംബത്തിനും മൂന്നു സെൻറ് സ്ഥലമാണ് നൽകിയത്. എല്ലാ േപ്ലാട്ടിലേക്കും റോഡ് സൗകര്യവും നൽകി.
പലർക്കും സ്ഥലം രജിസ്റ്റർ ചെയ്യാൻപോലും പണം ഇല്ലാതിരുന്നതിനാൽ അതും ഈ കുടുംബം വഹിക്കുകയായിരുന്നു. സുഹൃത്തായ ഏരേച്ചംകാട്ടിൽ ഉസ്മാനെ കുടുംബങ്ങൾക്കുള്ള സ്ഥലത്തിെൻറ ആധാരം ഏൽപിച്ചു. മുമ്പ് വ്യാപാരിയായിരുന്നു ബാവുട്ടി. തെൻറയും ഭാര്യയുടെയും ആഗ്രഹമായിരുന്നു ഉള്ളതിെൻറ ഒരു വിഹിതം പാവപ്പെട്ടവർക്ക് നൽകണമെന്നത്. അതാണ് സാധ്യമായതെന്ന് മൂന്നു പെൺമക്കളുടെ പിതാവായ ബാവുട്ടി പറഞ്ഞു. കുടുംബങ്ങൾക്ക് വീടുവെക്കാനുള്ള സഹായം ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ബാവുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.