ചാത്തമംഗലം: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ ആറു സീനിയർ വിദ്യാർഥികളെ കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്തു. ചാത്തമംഗലം എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാർഥി മുഹമ്മദ് റിഷാലിനാണ് തിങ്കളാഴ്ച പരിക്കേറ്റത്. മുഖത്തും കണ്ണിനും കൈകാലുകൾക്കും പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ ജൂനിയർ വിദ്യാർഥികൾ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നാണത്രെ സീനിയർ വിദ്യാർഥികളുടെ നിർദേശം. ഇത് ലംഘിച്ച് കൂട്ടുകാര്‍ക്കൊപ്പം നില്ക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് നാലു വിദ്യാർഥികൾക്കും പരിക്കേറ്റു.
മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സീനിയർ വിദ്യാർഥികളുടെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥികൾക്കെതിരെയാണ് നടപടി. വിദ്യാർഥിയുടെ കുടുംബം കോളജ് പ്രിന്‍സിപ്പലിനും കുന്ദമംഗലം പൊലീസിനും പരാതി നല്കിയ പരാതിയിലാണ് അറസ്റ്റ്. വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.