കോഴിക്കോട്: ഇടതോരം േചർന്നുള്ള ബേപ്പൂർ ഇത്തവണ ഇടതുകോട്ടയായി. 28,747വോട്ടിെൻറ ചരിത്ര ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിലെ അഡ്വ. പി.എ. മുഹമ്മദ് റിയാസിെൻറ ജയം. പതിനായിരത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചതെങ്കിൽ ഇടതുതരംഗവും യു.ഡി.എഫിലെ ഗ്രൂപ് പോരുമാണ് ഭൂരിപക്ഷം വർധിപ്പിച്ചത്. കഴിഞ്ഞ തവണ വി.കെ.സി. മമ്മദ് കോയക്ക് 14,363 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്.
വി.കെ.സിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടായതിെനാപ്പം ചെറുകിട വ്യവസായ, മത്സ്യബന്ധന മേഖലയിലെ കുടുംബങ്ങൾ പൂർണമായും എൽ.ഡി.എഫിനൊപ്പം നിന്നു. കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിടത്തെല്ലാം എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോൾ ലീഗ് കേന്ദ്രങ്ങളാണ് യു.ഡി.എഫിന് അൽപമെങ്കിലും ആശ്വാസം പകർന്നത്.
വോട്ടെണ്ണലിെൻറ ആദ്യഘട്ടത്തിൽ തന്നെ 4700 വോട്ടിെൻറ ലീഡാണ് റിയാസിന് ലഭിച്ചത്. അരമണിക്കൂറിനകം ഇതു പതിനായിരം കടന്നു. പിന്നീട് കുതിപ്പായിരുന്നു.
സ്ഥാനാർഥി നിർണയ വേളയിൽ യു.ഡി.എഫിൽ എം.പി. ആദംമുൽസിക്കായിരുന്നു മുൻതൂക്കം. പിന്നീടാണ് അവിചാരിതമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് സ്ഥാനാർഥിയായത്. ഇതോടെ അടിത്തട്ടിലെ പ്രവർത്തകർ വെര ഗ്രൂപ് തിരിഞ്ഞ് നിലെകാണ്ടു. ഇതു പ്രചാരണത്തെ അടിമുടി ബാധിച്ചു.
തദ്ദേശ െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപിക്കുന്നതിന് പ്രവർത്തിച്ചയാളാണ് നിയാസെന്ന ആക്ഷേപം വീണ്ടും ചർച്ചയാവുകയും ചെയ്തു.
ഇവയെല്ലാം ഒത്തുതീർപ്പാക്കി പ്രചാരണം തുടങ്ങുേമ്പാഴേക്കും മുഹമ്മദ് റിയാസ് ആദ്യവട്ട മണ്ഡല പര്യടനം പൂർത്തിയാക്കിയിരുന്നു. എണ്ണയിട്ട യന്ത്രംപോലെ എൽ.ഡി.എഫ് സംഘടനാ സംവിധാനം പ്രവർത്തിച്ചെന്നും ഭരണത്തുടർച്ച വേണമെന്നുള്ള ജനങ്ങളുടെ ആഗ്രഹമാണ് വൻ ഭൂരിപക്ഷം സമ്മാനിച്ചതെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
1965നുശേഷം നടന്ന 13 തെരഞ്ഞെടുപ്പിൽ രണ്ടുതവണ എൻ.പി. മൊയ്തീൻ ജയിച്ചതൊഴിച്ചാൽ ബേപ്പൂരിലെ വിജയികളെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു.
1991ലെ കോൺഗ്രസ്, ലീഗ്, ബി.ജെ.പി (കോ.ലീ.ബി) പരീക്ഷണത്തിൽപോലും എൽ.ഡി.എഫിലെ ടി.കെ. ഹംസ കെ. മാധവൻകുട്ടിയെ 6270 വോട്ടിന് പരാജയപ്പെടുത്തി. മണ്ഡല പരിധിയിലെ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും കോർപറേഷെൻറ അരീക്കാട് ഡിവിഷനിലും യു.ഡി.എഫിനുള്ള മേൽക്കൈ മറികടന്നാണ് എൽ.ഡി.എഫ് ജയം.
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡൻറും സി.പി.എം സംസ്ഥാന സമിതി അംഗവുമാണ്. കോഴിക്കോട് സെൻറ് ജോസഫ് ബോയ്സ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. തുടർന്ന് ഫാറൂഖ് കോളജില്‍നിന്ന് ബി.കോമും കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി.
ഫാറൂഖ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു.1998ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ഭാരവാഹിയായും വിജയിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
2017ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിലാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറായത്. സിറ്റി മോട്ടോര്‍ ആന്‍ഡ് എൻജിനീയറിങ് യൂനിയന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. ബീഫ് നിരോധനത്തിനെതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്ക്കെതിരായും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഡല്‍ഹിയിലും മുംബൈയിലും വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കോട്ടൂളിയിലെ പി.എം. അബ്ദുൽ ഖാദർ -കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.