ബേ​പ്പൂ​ർ ചാ​ലി​യം ഭാ​ഗ​ത്ത് ക​ട​ലി​ൽ പാ​റ​യി​ലി​ടി​ച്ചു ത​ക​ർ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് ചാലിയം പടിഞ്ഞാറു ഭാഗത്ത് തീരക്കടലിലെ പാറയിലിടിച്ചു തകർന്നു. മാറാട് ചോയിച്ചന്റകത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള 'ഹരിശ്രീ' ബോട്ടാണ് അപകടത്തിൽപെട്ടത്.

വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് ചാലിയം പടിഞ്ഞാറു ഭാഗത്ത് എത്തിയപ്പോൾ എൻജിൻ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലെ പാറക്കൂട്ടങ്ങളിൽ ഇടിച്ചുകയറിയാണ് തകർന്നത്.

ബോട്ടിന്റെ സ്രാങ്ക് മാറാട് സ്വദേശി എ.പി. പ്രഹ്ലാദ് അപകടവിവരം ഉടനെ കരയിലുള്ളവരെ അറിയിച്ചു. ബോട്ടിലെ ജീവനക്കാരെ തോണിക്കാർ രക്ഷപ്പെടുത്തി. മാറാട് സ്വദേശികളായ എ.പി. പ്രഹ്ലാദ്, ടി. ബാബു, ബേപ്പൂർ സ്വദേശി കൃഷ്ണൻ, വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉത്തംദാസ്, കാളുദാസ് എന്നീ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

അപകടത്തിൽപെട്ട ബോട്ടിനെ രക്ഷപ്പെടുത്താൻ പലവിധത്തിലും പരിശ്രമിച്ചെങ്കിലും കടലിൽ പാറക്കൂട്ടങ്ങളുള്ള ഭാഗത്ത്, മറ്റു ബോട്ടുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ രക്ഷപ്പെടുത്താനായില്ല. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമ അറിയിച്ചു.

പെട്ടെന്നുണ്ടായ അപകടത്തിൽ ബോട്ട് തകർന്നതോടെ അഞ്ചു കുടുംബങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ടതായും ബോട്ടുകൾ തകരുന്നതിനും കേടുപാട് സംഭവിക്കുന്നതിനും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു.

Tags:    
News Summary - The fishing boat hit a rock and crashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.