ബേപ്പൂർ: വ്യാജ നമ്പർ നിർമിച്ച് വാഹനം ഉപയോഗിച്ചയാൾ പിടിയിൽ. നോർത്ത് ബേപ്പൂർ വീയ്യാം വിട്ടിൽ സുഷേക് സുന്ദരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാൾ പ്രദേശത്ത് മണൽ കടത്താൻ വാഹനം ഉപയോഗിച്ചുവന്നിരുന്നതായി കണ്ടെത്തി. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് മാഹിയിൽവച്ച് വാഹന പരിശോധനക്കിടെയാണ് വ്യാജനമ്പർ പതിച്ച പിക് അപ് കണ്ടെത്തിയത്. തുടർന്ന് ഉടമസ്ഥന്റെ രേഖകളും മറ്റും പരിശോധിച്ചതിൽ രജിസ്ട്രേഷൻ നമ്പറിന്റെ യഥാർഥ ഉടമസ്ഥൻ മലപ്പുറം തിരൂർ സ്വദേശിയാണെന്നും വണ്ടി ഉടമസ്ഥന്റെ കൈവശമുള്ളതായും മനസ്സിലായി.
പരിശോധനക്കിടെ പിടികൂടിയ വണ്ടിയുടെ എൻജിൻ നമ്പറും ചേസിസ് നമ്പറും മായ്ച നിലയിലായിരുന്നു. യഥാർഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.