കോഴിക്കോട്: ചീറിപ്പായുന്ന ബൈക്കിലെ അഭ്യാസപ്രകടനങ്ങൾ ജനങ്ങൾക്കും യാത്രക്കാർക്കും വെല്ലുവിളിയാകുന്നു. നമ്പർ പ്ലേറ്റും ഹെഡ്ലൈറ്റും എടുത്തുമാറ്റി ഭീകര രൂപത്തിലാക്കിയ ബൈക്കിൽ മരണെവപ്രാളത്തിൽ നഗരറോഡുകളിൽ പറപറക്കുന്നതാണ് വീണ്ടും പതിവുകാഴ്ചയായത്. പൊലീസിെൻറയും മോട്ടോർ വാഹന വകുപ്പിെൻറയും കണ്ണുവെട്ടിച്ചും കൺമുന്നിലുമാണ്, കാൽനടക്കാരെയും മറ്റുവാഹന യാത്രക്കാരെയും ഉൾപ്പെടെ ഭയപ്പാടിലാക്കിയുള്ള യുവാക്കളുടെ മരണക്കളി.
ചില വാട്സ് ആപ് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ ബൈക്ക് റേസിങ് നടക്കുന്നതെന്നാണ് വിവരം. മുൻകൂട്ടി നിശ്ചയിച്ച്, ആളുകൾ കൂടുതലുള്ള സമയത്ത് കൂട്ടമായി എത്തുന്നവർ ഏറെനേരം റോഡ് കൈയടക്കിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. അമിതവേഗതക്കൊപ്പം കൈകൾ വിട്ട് ബൈക്കോടിക്കുക, ബൈക്കിെൻറ മുൻവശം ഉയർത്തുക, പിൻവശം ഉയർത്തുക, കാലുകൾ ഹാൻഡിലിൽ കയറ്റിെവക്കുക തുടങ്ങിയവയാണ് ഇവരുടെ അഭ്യാസം.
കോവിഡ് നിയന്ത്രണങ്ങളാൽ ബീച്ചിൽ ആളുകൾക്ക് പ്രവേശനമില്ലാത്തതോടെ രാമനാട്ടുകര -വെങ്ങളം ബൈപാസ്, മിനി ബൈപാസ് എന്നിവയാണ് ഇക്കൂട്ടരുെട പ്രധാന തട്ടകം. അടുത്തിടെ ഈ ഭാഗങ്ങളിൽ പരിശോധന കർശനമായതിനാൽ കണ്ണൂർ റോഡ്, വയനാട് റോഡ്, വടകര -പേരാമ്പ്ര–ചാനിയം കടവ് എന്നിവിടങ്ങളും ഇവർ അഭ്യാസവേദികളാക്കുന്നതായാണ് പരാതി. ബൈക്കിലെ അഭ്യാസം മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഫോളോവേഴ്സിനെ കൂട്ടുകയായിരുന്നു നേരത്തെ ചെയ്തതെങ്കിൽ ഹെൽമറ്റുകളിൽ കാമറ ഘടിപ്പിച്ച് അമിതവേഗതയുടെ ഭീകരദൃശ്യവും സ്പീഡോ മീറ്ററിലെ സൂചിയുടെ കുതിപ്പും പകർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കൂടുതൽ ആരാധകരെ സൃഷ്ടിച്ച് 'ഹീറോ'കളാവാൻ മരണം മുന്നിൽക്കണ്ടുള്ള മിന്നും പ്രകടനമാണ് പലരും കാഴ്ചവെക്കുന്നത്.
മികച്ച റേസിങ്ങുകാർക്ക് സിനിമയിൽ അവസരം ലഭിക്കുമെന്ന പ്രചാരണവും ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ട ചില ഓൺലൈൻ ഗെയിമുകളും അപകടം വിളിച്ചുവരുത്തുന്ന ഈ രംഗത്തേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതായാണ് പൊലീസും പറയുന്നത്.മറ്റു വാഹന യാത്രക്കാരുെട ജീവനുപോലും വെല്ലുവിളി ഉയർത്തിയുള്ള ചീറിപ്പായലുകാരെ പലപ്പോഴും പൊലീസിന് പിടികൂടാനും കഴിയുന്നില്ല. സമൂഹ മാധ്യമങ്ങളിൽ വൈറലാവാൻ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കായി ബൈക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നതും വൻ ശബ്ദത്തിനുവേണ്ടി സൈലൻസറുകൾ മാറ്റുന്നതുമെല്ലാം പതിവാണ്. ജൂലൈ അവസാനം ചങ്ങനാശ്ശേരിയില്‍ ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചതോെട പൊലീസും മോട്ടോർ വാഹന വകുപ്പും സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ രണ്ടായിരത്തോളം പേരാണ് കുടുങ്ങിയത്. ഇതിൽ 200ഓളം പേരുടെ ൈഡ്രവിങ് ലൈസൻസ് റദ്ദാക്കുകയും രേഖകളില്ലാത്ത നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.