ബൈക്ക് മോഷണം: മൂന്നുപേർ പിടിയിൽ

എലത്തൂർ: ബൈക്ക് മോഷണക്കേസിലെ മൂന്നുപേരെ എലത്തൂർ പൊലീസ് പിടികൂടി. അത്താണിക്കലിലെ കാർ ഷോറൂമി​െൻറ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷണം പോയ കേസിലാണ് വെള്ളിപറമ്പ് ചേലക്കര ജിംനാസ് (29), ചെർപ്പുളശ്ശേരി കെട്ടുതൊടി മുഹമ്മദ് ബിലാൽ (20), വാഴക്കാട് മുണ്ടുമുഴി പേരടത്ത് മീത്തൽ ആഷിഖലി (26) എന്നിവരെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവി​െൻറ നേതൃത്വത്തി​െല സംഘം പിടികൂടിയത്.

വാഹനത്തി​െൻറ നമ്പർ മാറ്റി ഓടിക്കുകയായിരുന്നു. ഉടമ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് ഭാഗത്തുവെച്ച് ബൈക്ക് പൊലീസ് പിടികൂടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.