കാപ്പാട് തീരത്ത് കെ. ദാസൻ എം.എൽ.എ പതാകയുയർത്തുന്നു

ബ്ലൂ ഫ്ലാഗ് പദവി: കാപ്പാട്ട്​ പതാക ഉയർന്നു

ചേ​മ​ഞ്ചേ​രി: അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന ന​ൽ​കു​ന്ന ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കാ​പ്പാ​ട് ക​ട​ൽ​തീ​ര​ത്ത് പ​താ​ക ഉ​യ​ർ​ന്നു.

അ​ന്താ​രാ​ഷ്​​ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ രാ​ജ്യ​ത്തെ ഏ​ഴു തീ​ര​ങ്ങ​ളി​ലാ​യി കൂ​ടി ന​ട​ന്ന പ​താ​ക​യു​യ​ർ​ത്ത​ൽ ആ​നി​മേ​ഷ​ൻ ചി​ത്രീ​ക​ര​ണം വ​ഴി കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​ർ.​പി. ഗു​പ്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​പ്പാ​ട്ട്​ ന​ട​ന്ന പ​താ​ക​യു​യ​ർ​ത്ത​ൽ കെ. ​ദാ​സ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​യി ഇ​ന്ത്യ​യി​ൽ നി​ന്നു എ​ട്ടു​തീ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ കാ​പ്പാ​ടു മാ​ത്ര​മാ​ണു​ള്ള​ത്.

ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തോ​ടെ ലോ​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ കാ​പ്പാ​ടി​നു ശ്ര​ദ്ധേ​യ സ്ഥാ​നം കൈ​വ​രും. എം.​എ​ൽ.​എ ചെ​യ​ർ​മാ​നും ജി​ല്ല ക​ല​ക്ട​ർ നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ബീ​ച്ച് മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി​യാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജി​ല്ല ക​ല​ക്ട​ർ സാം​ബ​ശി​വ​റാ​വു, സ​ബ് ക​ല​ക്ട​ർ പ്രി​യ​ങ്ക, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ശോ​ക​ൻ കോ​ട്ട്, ഡി.​ടി.​പി.​സി. സെ​ക്ര​ട്ട​റി ബീ​ന, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. ഉ​ണ്ണി, മാ​ട​ഞ്ചേ​രി സ​ത്യ​നാ​ഥ​ൻ, ഹ​ഫ്സ മ​നാ​ഫ്, ഷാ​ഹി​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.