അ​ഫ്‌​നാ​സ്, അ​സ്‌​നാ​സ്

വൃക്കകൾ തകരാറിലായ ഈ സഹോദരങ്ങൾക്ക്​ കൈത്താങ്ങാകാം..

കോ​ഴി​ക്കോ​ട്: ഒ​രു​വീ​ട്ടി​ൽ ക​ഴി​യു​ന്ന ജ്യേ​ഷ്​​ഠാ​നു​ജ​ന്മാ​ർ വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

കൊ​യി​ലാ​ണ്ടി ന​ന്തി അ​ക​വ​യ​ല്‍കു​നി വീ​ട്ടി​ല്‍ അ​സൈ​നാ​ര്‍-​സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ഫ്‌​നാ​സ് (27), അ​സ്‌​നാ​സ് (23) എ​ന്നി​വ​രാ​ണ് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന്​ ചി​കി​ത്സ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ഫ്‌​നാ​സ് ആ​റു വ​ര്‍ഷ​വും അ​സ്‌​നാ​സ് മൂ​ന്നു​വ​ര്‍ഷ​വു​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തു​ക​യാ​ണ്. പാ​ര​മ്പ​ര്യ​മാ​യി പ​ക​രു​ന്ന 'അ​ല്‍പോ​ര്‍ട്ട് സി​ന്‍ഡ്രോം' ബാ​ധി​ച്ച ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വൃ​ക്ക മാ​റ്റി​​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പോം​വ​ഴി. പാ​ര​മ്പ​ര്യ രോ​ഗ​മാ​യ​തി​ല്‍ ഇ​രു​വ​ര്‍ക്കും കു​ടും​ബ​ത്തി​ല്‍നി​ന്ന്​ വൃ​ക്ക ദാ​താ​വി​നെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കി​ല്ല. അ​സൈ​നാ​റി​‍െൻറ നാ​മ​മാ​ത്ര പെ​യി​ൻ​റി​ങ് ജോ​ലി​യാ​ണ് കു​ടും​ബ​ത്തി​െൻറ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍ഗം.

ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ അ​ഫ്‌​നാ​സും അ​സ്‌​നാ​സും കൂ​ലി​പ്പ​ണി എ​ടു​ത്താ​ണ് കു​ടും​ബ​ത്തി​െൻറ നി​ത്യ​ച്ചെ​ല​വു​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി, കാ​ന​ത്തി​ല്‍ ജ​മീ​ല എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ന​ന്തി ബ​സാ​ര്‍ ശാ​ഖ​യി​ല്‍ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 40187101060665. ഐ.​എ​ഫ്.​സി കോ​ഡ് KLGB 0040187. ഗൂ​ഗി​ള്‍ പേ-9048175453. ​ഉ​ദാ​ര​മ​തി​ക​ള്‍ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​നാ​രാ​യ​ണ​ണ്‍, കെ.​വി. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, ഷീ​ജ പ​ട്ടേ​രി, എം. ​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ത്തി​ല്‍ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - brothers with kidney problems seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.