കോഴിക്കോട്: മാവോവാദികളുടെ പേരിൽ ജില്ലയിലെ പ്രമുഖ വ്യവസായികൾക്ക് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് ഭീഷണിക്കത്തയച്ച കേസിൽ അറസ്റ്റിലായ പ്രതികളുമായി സി -ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. പാറോപ്പടി സ്വദേശി തച്ചംകോട് ഹബീബ് റഹ്മാൻ (46), കട്ടിപ്പാറ സ്വേദശി കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതും വിവിധയിടങ്ങളിൽ തെളിവെടുപ്പിന് െകാണ്ടുപോയതും.
ഭീഷണിക്കത്തുകൾ പോസ്റ്റുചെയ്ത വയനാട്ടിലെ ചുണ്ടേൽ പോസ്റ്റ് ഓഫിസ്, കത്തെഴുതിയ ഹബീബ് റഹ്മാെൻറ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഓഫിസ് എന്നിവിടങ്ങളിലുൾപ്പെടെയാണ് െതളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഹണിട്രാപ്പ് ഉൾപ്പെടെ മറ്റുചില തട്ടിപ്പുകൾ കൂടി നടത്തിയതിെൻറ വിവരം ലഭിച്ചതിനാൽ ആ കേസുകളിൽ കൂടി ഇവരെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തും.
പ്രമുഖ കരാറുകാരനും സ്വർണ വ്യാപാരിക്കും ഭക്ഷ്യ എണ്ണ കമ്പനി ഉടമക്കുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ മുൻ മന്ത്രിക്കും കത്തയച്ചതായി വെളിപ്പെടുത്തിയിരുന്നുവെങ്കിലും തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്നാണ് നേതാവ് പൊലീസിനോട് പറഞ്ഞത്.
കത്ത് ലഭിച്ചവർ മെഡിക്കൽ കോളജ്, ടൗൺ പൊലീസ് സ്റ്റേഷനുകളിലായി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ സി -ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.നിർമാണ മേഖലയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ മാവോവാദി സംഘടനകളുടെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. ഇരുവർക്കും മാവോവാദി ബന്ധമുേണ്ടാ എന്നതും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.