കൊടുവള്ളി: ലോക്ഡൗൺ കാലത്ത് കാലിഗ്രഫിയുടെ മനോഹാരിത തീർത്ത് വിദ്യാർഥിനി. കൊടുവള്ളി മണ്ണിൽകടവ് സ്വദേശിനി ഫിദ സ്വന്തമായി നിർമിച്ച മുളപേനകൾ കൊണ്ടാണ് കാലിഗ്രഫി വരക്കുന്നത്. എടവണ്ണ ജാമിഅ നദ്വിയ്യ അറബിക് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഫിദ.
അമ്പതിൽപരം വൈവിധ്യവും ആകർഷണീയവുമായ കാലിഗ്രഫികൾ ആണ് പൂർത്തിയാക്കിയത്. മാസികകളിലെ വരകളെ പിന്തുടർന്നാണ് തുടക്കം. ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ സ്വന്തം കരങ്ങൾ കൊണ്ട് തന്നെ മുളപ്പേനകൾ നിർമിച്ചു.
നിലവിൽ @fidz graphy എന്നപേരിൽ ഇൻസ്റ്റഗ്രാമിൽ തരംഗമാണ് ഫിദ. രചനകൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭ്യമാകുന്നത്. അറബിക്ക് പുറമെ ഇംഗ്ലീഷ്, മലയാളം തുടങ്ങിയവയിൽ പരിശീലനമുള്ള ഫിദക്ക് മാതാപിതാക്കളാണ് പ്രധാന പിന്തുണ.
പേരുകളും, ഖുർആൻ സൂക്തങ്ങളും മറ്റും ഇഷ്ടമുള്ള രീതിയിൽ വരച്ചു നൽകാൻ ആവശ്യക്കാർ ഫിദയെ തേടി വരുന്നുണ്ട്. മണ്ണിൽകടവ് കൈവേലിക്കടവ് വീട്ടിൽ യൂസുഫ്- സക്കീന ദമ്പതികളുടെ മകളാണ് ഫിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.