കോഴിക്കോട്: യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് െകാലപ്പെടുത്തിയ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൂണേരി പേരോട് മഞ്ഞനാംപുറത്ത് സുബീന മുംതാസ് (30) മൂന്നു വയസ്സുകാരായ മക്കൾ മുഹമ്മദ് റസ്വിൻ, ഫാത്തിമ റൗഹ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് നാദാപുരം ഇൻസ്പെക്ടർ വി. ഫായിസ് അലി അന്വേഷണം പൂർത്തിയാക്കി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുെവന്ന് കുറ്റകൃത്യം നടന്നപ്പോൾ ആക്ഷേപമുയർന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇങ്ങനെയൊരു കണ്ടെത്തലില്ല. മാത്രമല്ല ദാമ്പത്യപ്രശ്നങ്ങളോ ഗാർഹിക പീഡനങ്ങളോ അല്ല കൊലപാതകത്തിേലക്ക് നയിച്ചെതന്നും ദാമ്പത്യ ജീവിതത്തിൽ ഇവർ സന്തോഷവതിയായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. സുബീന മുംതാസിെൻറത് രണ്ടാം വിവാഹമായിരുന്നു.
ഗൾഫിലായിരുന്ന ഭർത്താവ് വർഷത്തോളമായി നാട്ടിൽ കഴിയുേമ്പാഴാണ് നാടിനെ നടുക്കിയ സംഭവം. 77 ദിവസംെകാണ്ടാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാദാപുരം പൊലീസ് അറസ്റ്റുചെയ്ത സുബീന ജയിലിലാണ്.
സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ രണ്ടുമക്കളെയും ഇവർ വീടിനുസമീപത്തെ ആൾതാമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലേക്ക് എറിയുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം രാത്രി പത്തോെട ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിക്കുകയും ഇവരും കിണറ്റിൽ ചാടുകയുമായിരുന്നു. ബന്ധു മറ്റൊരാളെയും കൂട്ടി രാത്രി വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടില്ല. ഇതിനിടെ, കിണറ്റിൽ ഘടിപ്പിച്ച മോേട്ടാറിെൻറ ഫൂട്ട്വാൾവ് പൈപ്പിൽ തൂങ്ങിപ്പിടിച്ച് സുബീന നിലവിളിക്കുന്നത് കേൾക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.