ചേളന്നൂർ: ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയായ ബിഹാർ സ്വദേശിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നന്മണ്ട പാവണ്ടൂർ സ്വദേശി കൈതയിൽ അനീഷിനെയാണ് (29) കാക്കൂർ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കാക്കൂർ പൊക്കുന്ന് മലയിൽ കേസിനാസ്പദമായ സംഭവം. പുല്ലരിയാനായി എത്തിയ യുവതിയോട് നാട്ടുകാരനായ പ്രതി കത്തിവേണമെന്നാവശ്യപ്പെട്ടു. ശേഷം പിറകിൽനിന്ന് അടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ ഭർത്താവും സഹായിയും ഓടിവരുന്നതുകണ്ട പ്രതി രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി ഫാമിൽ ജോലിചെയ്യുന്ന ഭർത്താവിന് പ്രതി നാട്ടുകാരനാണെന്നു മനസ്സിലായതോടെ കാക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമങ്ങൾ വഴി ലുക്കൗട്ട് നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോകുകയായിരുന്നു.
രാത്രിയോടെ കാക്കൂർ ഇൻസ്പെക്ടർ ബി.കെ. ഷിജുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊക്കുന്ന് മലയിൽ തിരച്ചിൽ നടത്തി മലെഞ്ചരുവിലെ ഷെഡിൽ ഒളിവിൽകഴിയുകയായിരുന്ന പ്രതിെയ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.