പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ‘സാ​ഫ​ല്യം’ ഭ​വ​ന പ​ദ്ധ​തി​യി​ലെ

കെ​ട്ടി​ട​ങ്ങ​ൾ

‘സാഫല്യം’ ഭവന പദ്ധതിക്ക് പുതിയ നിർദേശങ്ങളുമായി ചേളന്നൂർ പഞ്ചായത്ത്

ചേ​ള​ന്നൂ​ര്‍: വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന 21ാം വാ​ര്‍ഡി​​ലെ ‘സാ​ഫ​ല്യം’ ഭ​വ​ന​പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ന് ചേ​ള​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്ര​മം തു​ട​ങ്ങി. വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പ​ണ​മ​ട​ച്ച് കാ​ത്തി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ. പ​ണ​മ​ട​ച്ച 65 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 4​40 പേ​രും പ​ണം തി​രി​ച്ചു​വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്ക​ത്തി​ന് പ​ഞ്ചാ​യ​ത്ത് ശ്ര​മം. 40 ഫ്ലാ​റ്റു​ക​ൾ പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ അ​ത് 20 വീ​ടു​ക​ളാ​ക്കി പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന് വി​വ​രം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

കു​ടി​വെ​ള്ള​പ്ര​ശ്ന​വും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും വി​ല​ങ്ങു​ത​ടി​യാ​യ​താ​ണ് പ​ദ്ധ​തി നി​ല​ക്കാ​ൻ കാ​ര​ണം. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ള്ളം പ​ഞ്ചാ​യ​ത്ത് ന​ൽ​കും. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. നൗ​ഷീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി നി​ർ​ദേ​ശം​വെ​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് വി​ശ​ദ​മാ​യി വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ക​യാ​ണ്.

സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി​യും ഹ​ഡ്‌​കോ വാ​യ്പാ ധ​ന​സ​ഹാ​യ​വും സ​മ​ന്വ​യി​പ്പി​ച്ചും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​ഹി​ത​വും ഉ​റ​പ്പാ​ക്കി​യും നി​ര്‍മി​ച്ച ഫ്ലാ​റ്റാ​ണ് വ​ര്‍ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്ന​ത്. മൂ​ന്നു​നി​ല ഫ്ലാ​റ്റ് സ​മു​ച്ച​യം 66 ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് 50,000 രൂ​പ മു​ന്‍കൂ​ര്‍ വാ​ങ്ങി​യാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. ഒ​രു കി​ട​ക്ക​മു​റി, ഹാ​ള്‍, അ​ടു​ക്ക​ള, കു​ളി​മു​റി എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഓ​രോ യൂ​നി​റ്റും. ചേ​ള​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​നു പു​റ​മേ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യു​ണ്ട്. വ​ര്‍ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഫ്ലാ​റ്റി​ന്റെ പ്ര​യോ​ജ​നം ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ​വ​ര്‍ക്ക് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Chelanur Panchayat with new proposals for 'Safaliam' housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.