ചേളന്നൂർ: പകൽവീടിനായുള്ള കാത്തിരിപ്പിനറുതിയായതോടെ പാട്ടും ആട്ടവും കലയുമായി ചേളന്നൂരിലെ വയോജനങ്ങൾക്കിനി പകൽ ചെലവിടാം. സമീപത്തെ പല പഞ്ചായത്തുകളിലും വയോജനങ്ങൾക്ക് പകൽസമയം ചെലവഴിക്കാനും ഏകാന്തതയകറ്റാനും കേന്ദ്രമുണ്ടായിരിക്കെ ചേളന്നൂർ പഞ്ചായത്തിൽ സൗകര്യമില്ലാത്തത് ഏറെ ആക്ഷേപമുയർത്തിയിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് ഏഴു സെന്റിൽ കെട്ടിടമുയർത്താനുള്ള ശ്രമം ഫലവത്തായതോടെ ചേളന്നൂർ പഞ്ചായത്തിലെ ആദ്യ പകൽവീട് സ്വന്തം കെട്ടിടത്തിൽതന്നെ യാഥാർഥ്യമായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 22 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒമ്പതു ലക്ഷവും ചെലവഴിച്ചാണ് അമ്പലത്തുകുളങ്ങരയിൽ ഏറെ സൗകര്യത്തോടെ കെട്ടിടമുയർന്നത്. 2019ൽ അമ്പലത്തുകുളങ്ങര സ്ഥലം വാങ്ങി 2020ൽ പ്രവൃത്തിയാരംഭിച്ചു.
സ്ഥലം കണ്ടെത്തുന്നതിന് സീനിയർ സിറ്റിസൺസ് ഫോറം മുന്നിട്ടിറങ്ങിയതാണ് പകൽവീട് പ്രവൃത്തി വേഗത്തിലാവാൻ കാരണമെന്ന് വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി. വത്സല പറഞ്ഞു. ജൂലൈ 14ന് കെട്ടിടം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.