ചെലപ്രം പാലത്തിനു സമീപം കണ്ടൽ വെട്ടി മണ്ണ് നികത്തുന്നു

നടപടിക്ക് മടിച്ച് അധികൃതർ; ചേളന്നൂരിൽ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നു

ചേ​ള​ന്നൂ​ർ: ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വെ​ട്ടി ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തു​മ്പോ​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് മൗ​നം. ചെ​ല​പ്രം ക​ല്ലു​പു​റ​ത്ത് താ​ഴ​ത്ത് അ​തി​ലോ​ല പ്ര​ദേ​ശ​ത്താ​ണ് മ​ത്സ്യ​സ​മ്പ​ത്തു​ക​ൾ​ക്കും ക​ണ്ട​ൽ​ക്കാ​ടി​നും ഭീ​ഷ​ണി​യാ​യി മ​ണ്ണ് നി​ക​ത്തു​ന്ന​ത്. വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​​​ത്തോ​ടെ​യാ​ണ് മ​ണ്ണ് നി​ക​ത്തു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

മ​ണ്ണ് നി​ക​ത്തു​മ്പോ​ൾ അ​ന്ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​ണ്. സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റി​യി​ച്ച​ത​ത്രെ. അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ലോ​ഡ് മ​ണ്ണ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ചെ​ല​പ്രം ജു​മു​അ​ത്ത് പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തെ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യ​തി​നെ​തി​രെ ന​ട​പ​ടി​യൊ​ന്നു​മി​ല്ലെ​ന്ന ധൈ​ര്യ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി ചെ​ല​പ്രം പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ണ്ട​ൽ ന​ശി​പ്പി​ച്ച് മ​ണ്ണ് നി​ക​ത്തു​ക​യാ​ണ്.

നി​ക​ത്ത​ലി​നു​പി​ന്നി​ൽ മ​ണ്ണ് ലോ​ബി​യാ​ണ് രം​ഗ​ത്ത്. ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഇൗ ​ഭാ​ഗം ത​രം​മാ​റ്റ​ലി​ന് അ​പേ​ക്ഷ ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ത​രം​മാ​റ്റ​ലെ​ന്നാ​ണ് ആ​ക്ഷേ​പം. ത​രം​മാ​റ്റി​യാ​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​റി​യി​ച്ച​ത്. പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും പാ​രി​സ്ഥി​തി​കാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന മ​ണ്ണു നി​ക​ത്ത​ലി​നെ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന​തും ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്. മ​ണ്ണ് നി​ക​ത്ത​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​മ്പ് അ​നു​വാ​ദം ന​ൽ​കി​യ​താ​ണോ എ​ന്നും ത​രം മാ​റ്റി​യ​താ​ണോ എ​ന്നും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചേ​ള​ന്നൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ മു​നീ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Authorities reluctant to act; In Chelannur, wetlands are filled with soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.