ചേളന്നൂർ: ''രോഗം മാത്രമായിരുന്നേൽ എങ്ങനെയെങ്കിലും നോക്കാമായിരുന്നു. മോനും ഭർത്താവിനും രണ്ടുപേർക്കും ഒരേ രോഗമല്ലേ... പണവും കൈയിലില്ല, എല്ലാ സമയവും ഒപ്പം വേണ്ടതിനാൽ േജാലിക്കുപോകാനും കഴിയുന്നില്ല...'' ദാരിദ്ര്യവും രോഗവും ഒരുമിച്ചെത്തിയതോടെ വേദനതിന്നു കിടക്കുന്ന രോഗികളായ ഭർത്താവിനെയും മകനെയും പരിചരിച്ച് തളരുകയാണ് ചേളന്നൂർ ചീപ്പാച്ചിക്കുഴി അനിഷ.
35 വയസ്സുള്ള ഭർത്താവ് ശ്യാം ബാബു പത്തുവർഷത്തോളമായി വൃക്കരോഗ ബാധിതനാണ്. ആറു മാസത്തോളമായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ ആദിദേവിനും വൃക്കരോഗമാണ്. വൃക്കമാറ്റിവെക്കൽ മാത്രമാണ് ശ്യാം ബാബുവിെൻറ രോഗനിവാരണത്തിനുള്ള പരിഹാരം. ആദിദേവിന് എട്ടാം മാസത്തിൽ തന്നെ വൃക്കയിൽ മുഴകൾ രൂപപ്പെട്ടു തുടങ്ങിയതാണ്. വിവാഹം കഴിഞ്ഞ ആദ്യവർഷത്തിൽ തന്നെ ശ്യാം ബാബുവിന് രോഗലക്ഷണങ്ങൾതുടങ്ങിയതിനാൽ അന്നു തുടങ്ങിയതാണ് അനിഷയുടെ രോഗവുമായി മല്ലിടൽ. ഇരുവർക്കും മുടങ്ങാതുള്ള ചികിത്സക്കായി അനിഷക്ക് ജീവിതംതന്നെ നഷ്ടമായി. കുടുംബശ്രീയിൽനിന്ന് വായ്പയെടുത്തും മറ്റുമാണ് കട്ടവെച്ചുയർത്തിയ ചുവരുകൾക്ക് അടുത്തിടെ പ്ലാസ്റ്റിക് മേൽക്കൂര തീർത്തത്. ചോർച്ചയിൽ നനയാതെ കിടക്കാമെന്നതാണ് ആശ്വാസം. മരുന്നും ഭക്ഷണവും ഈ കുടുംബത്തിെൻറ പ്രധാന വെല്ലുവിളിയാണ്.
ഭർത്താവിെൻറ ജീവൻ നിലനിർത്താൻ നാൽപതു ലക്ഷത്തോളം രൂപവേണം. രോഗത്തിെൻറ പിടിയിലായതോടെ പെയിൻറിങ് ഒഴിവാക്കി സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു ബാബു. േജാലി ചെയ്ത് കടം വീട്ടാമെന്ന ധാരണയിൽ അനിഷ കിട്ടാവുന്നിടത്തോളം കടം വാങ്ങി. ഇരുവർക്കും രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കും യഥാവിധം പോകാൻ പറ്റാതായതോടെ ബാങ്കിലെ കടം ഉയർന്നു. ഭർത്താവിെൻയും മകെൻറയും കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം തീരുമ്പോഴേക്കും മിക്കവാറും ദിവസവും അവധിയെടുക്കേണ്ടിവരും. ബാബുവിെൻറ പിതാവ് സുരേഷ് ബാബു വൃക്കരോഗം ബാധിച്ചായിരുന്നു മരിച്ചത്. വൃക്ക മാറ്റിവെക്കലിന് 40 ലക്ഷത്തോളം രൂപ ചെലവു വരും.
ഡയാലിസിസിന് പോവാൻ ഓട്ടോ കൂലി കൊടുക്കാൻപോലും ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. വീടിനുള്ള ധനസഹായവും കടലാസിലാണ്. ഫോൺ: 9497537751. ചേളന്നൂർ കനറാ ബാങ്കിൽ ബാബു ചികിത്സ സഹായ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. Ac : 1909101032398 IFSC : CNRB0001909.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.