പുതിയ വീട്ടിൽ പൂക്കളം തീർക്കുന്ന സുമതിയും പേരക്കുട്ടികളും

പൂക്കളമിടാൻ വീടായി: സുമതിക്കും കുടുംബത്തിനും ലൈഫ് ആശ്വാസമായി

ചേളന്നൂർ: സ്വന്തം വീട്ടുമുറ്റത്ത് പൂക്കളമിടണമെന്ന ആഗ്രഹം പൂവണിഞ്ഞതി​െൻറ സന്തോഷത്തിലാണ് ചേളന്നൂരിലെ സുമതിയും കുടുംബവും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടാണ് കുടുബത്തിന് വീടായത്. പുതിയ വീട്ടിലെ ആദ്യത്തെ ഓണം ചെറിയ തോതിൽ ആഘോഷിക്കുന്നതി​െൻറ ഭാഗമായി പുക്കളം തീർക്കുകയാണ് സുമതിയും പേരക്കുട്ടികളും.

വാടകവീട്ടിലെ അരക്ഷിതാവസ്ഥ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്തോടെ ഇല്ലാതായി. സർക്കാർ നൽകിയ നാലു ലക്ഷത്തിനൊപ്പം തങ്ങളുടെ സമ്പാദ്യവും, ബാക്കി വായ്പയും എടുത്താണ് വീടുപണി പൂർത്തിയാക്കിയതെന്ന് സുമതി പറയുന്നു.

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താംമൈലിലാണ് സുമതിയും കുടുംബവും താമസിക്കുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായ മകൻ ബെന്നീഷ്, ഭർത്താവ് ഭാസ്കരൻ, മക​െൻറ ഭാര്യ അനുഷ, കൊച്ചുമക്കൾ അഭിമന്യു, അമർനാഥ് എന്നിവരാണ് ഈ വീട്ടിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.