ചേന്ദമംഗലൂർ: മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ 1989ലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് സ്കൂൾ കുന്നിൽ വീണ്ടുമെത്തിയത്.
സ്കൂളിലെ എൻ.എസ്.എസ് സ്ക്വയറിൽ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു സംഗമം. വീടുകളിൽനിന്നും പലരും കൊണ്ടുവന്ന മധുര പലഹാരങ്ങൾ പരസ്പരം പങ്കുവെച്ചും പാട്ടുപാടിയും കവിതകൾ ആലപിച്ചും ഓർമകൾ പങ്കിട്ടും സ്കൂൾ മുറ്റത്ത് അവർ പഴയ വിദ്യാർഥികളായി. വൈകാതെ ഇനിയും ഒത്തുകൂടാമെന്ന പ്രതീക്ഷയോടെയാണ് വിദ്യാലയ മുറ്റം വിട്ടത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന സഹപാഠികൾ ഓൺലൈനിൽ ആശംസകൾ നേർന്നു. സംഗമത്തിൽ ഡോ. ഉമർ ഹസൂൻ അധ്യക്ഷത വഹിച്ചു.
ടി.കെ. നസറുള്ള, സിനിമ സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ, ഡോ. സി.കെ. നൗഫൽ, സി.കെ. ജമാൽ, അഷ്റഫ് കൂളിമാട്, ഹരീഷ്, റഹ്മാൻ മെട്രോ, രാജീവ് കുമാർ, സി.ടി ബുഷ്റ, റുബീന, യു.പി. സഫിയ, ഒ.പി. ആയിശ, സഹ്ല, സൈഫുന്നിസ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.