മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ന് ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ

ആ​ദ​രം ആ​ദം അ​യ്യൂ​ബ് സ​മ​ർ​പ്പി​ക്കു​ന്നു

ഗസ്സയിൽ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനം - ഒ. അബ്ദുറഹ്മാൻ

 ചേ​ന്ദ​മം​ഗ​ലൂ​ർ: ഫ​ല​സ്തീ​നി​ലെ ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്നും ലോ​ക​ത്തി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി സം​ഘ​ടി​പ്പി​ച്ച ചി​ന്താ​സ​ഹ​വാ​സം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ​ത്തി​ലും മാ​ന​വി​ക​ത​യി​ലും ഊ​ന്നി​യ പ​രി​ഹാ​ര​മാ​ണ് പ​ല​സ്തീ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ഏ​ക​വ​ഴി. തി​ക​ഞ്ഞ വം​ശീ​യ​ത​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ഇ​സ്രാ​യേ​ലി​ന് അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി എ​ഴു​ത്തു​കാ​ർ ന​ട​ത്തു​ന്ന മു​ഖാ​മു​ഖം ചി​ന്താ​സ​ഹ​വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി എ​ൻ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കൊ​ച്ചി, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ദം അ​യ്യൂ​ബ്, പി.​ടി. കു​ഞ്ഞാ​ലി, ജ​മീ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ. ​അ​ബ്ദു​റ​ഹ്മാ​ന് ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ദ​രം ആ​ദം അ​യ്യൂ​ബ് സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - What is happening in Gaza is a brutal violation of human rights -O. Abdurrahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.