കോഴിക്കോട്: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും.
ബാലവേല നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ബാലവേല -ബാലഭിക്ഷാടനം -ബാലചൂഷണം -തെരുവ് ബാല്യ -വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതശിശു വികസന വകുപ്പ് നടപ്പാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്.
2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ 565 കുട്ടികള്‍ക്കാണ് ശരണബാല്യം പദ്ധതി തുണയായത്.
ബാലവേല നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ നമ്പർ മുഖേനയോ saranabalyamkkd@gmail.com എന്ന ഇ- മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.