കോഴിക്കോട്: നാലുവർഷം മുമ്പ് കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് വാങ്ങിവെച്ച യുവാവിന്റെ പണവും രേഖകളും തിരിച്ചുനൽകിയില്ലെന്ന് പരാതി. പുതിയങ്ങാടി സ്വദേശി വി. പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 2019 ജനുവരി നാലിന് കോഴിക്കോട് ടൗൺഹാളിനു സമീപത്ത് പോസ്റ്ററൊട്ടിക്കവെ കസബ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം കൈവശമുണ്ടായിരുന്ന പഴ്സ്, ആധാർ കാർഡ്, ഐ.ഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, പോക്കറ്റ് ഡയറി, 600 രൂപ എന്നിവയാണ് പൊലീസ് വാങ്ങിവെച്ചത്.
അന്നത്തെ എസ്.ഐ വി. സിജിത്തും എ.എസ്.ഐ പ്രദീപ് കുമാറുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. മാവോയിസ്റ്റാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നുവത്രെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും ചെയ്തു. ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞാണ് ആരോഗ്യം വീണ്ടെടുത്തത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.