കോഴിക്കോട്: അഴിമതി ആരോപണത്തെ തുടർന്ന് കോർപറേഷൻ കൗൺസിലർക്കെതിരെ സി.പി.എമ്മിൽ അച്ചടക്ക നടപടി. ടൗൺ ഏരിയ കമ്മിറ്റി അംഗമായ കൗൺസിലറെയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. കോർപറേഷന്റെ നെല്ലിക്കോട് വ്യവസായ എസ്റ്റേറ്റിൽ കുടുംബശ്രീക്ക് അനുവദിച്ച കെട്ടിടം സ്വകാര്യ സ്ഥാപനത്തിന് വാടകക്ക് നൽകിയ വിഷയത്തിലാണ് പാർട്ടി നടപടി.
കുടുംബശ്രീക്ക് വേണ്ടി എട്ടുലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം കുടുംബശ്രീ ഭാരവാഹിയും അന്ന് കൗൺസിലറായിരുന്ന നേതാവും ചേർന്ന് ബേക്കറിക്കാർക്ക് മാസം 24000 രൂപ വാടകക്ക് അനധികൃതമായി കൈമാറുകയായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് അച്ചടക്കനടപടിക്ക് വിധേയനായ നേതാവ്.
കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ഭരണപക്ഷം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിലും പരാതി വന്നതോടെയാണ് മൂന്നംഗ കമീഷനെ നിയോഗിച്ചതും ഒടുവിൽ അച്ചടക്ക നടപടിക്ക് നിർബന്ധിതരായതും. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.