Representative Image

ൈസബർ ആക്രമണം: ​െഎ.എൻ.എൽ നേതാവ്​ പരാതി നൽകി

കോഴിക്കോട്​: ​ൈസബർ ആക്രമണത്തി​െനതിരെ ​െഎ.എൻ.എൽ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ അംഗം എൻ.കെ. അബ്​ദുൽ അസീസ്​ പരാതി നൽകി.

മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഉൾപ്പെ​ട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ്​ സംബന്ധിച്ച്​ വിവിധ ചാനലുകൾ നടത്തിയ ചർച്ചയിൽ പ​െങ്കടുത്തതിനുപിന്നാലെ തൃക്കരിപ്പൂർ ഫോറം എന്ന വാട്​സ്​ആപ്​ ഗ്രൂപ്പിലൂടെ അബ്​ദുൽ ഖാദറും മറ്റു ചില ഗ്രൂപ്പുകൾ വഴി കാസർക്കോ​െട്ട മുസ്​ലിം ലീഗ്​ പ്രവർത്തകരും െതറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു​െവന്നാണ്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്കും പേരാ​മ്പ്ര പൊലീസിലും നൽകിയ പരാതിയിൽ പറയുന്നത്​. തെറ്റായ ​പ്രചാരണത്തി​െൻറ സ്​ക്രീൻ ഷോട്ട്​ സഹിതമാണ്​ പരാതി നൽകിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.